Latest NewsNewsLife Style

ഹൃദയാഘാതഭീതി ഒഴിവാക്കാനുള്ള ചില വഴികൾ

മുൻകാലങ്ങളിൽ നിങ്ങൾ പുകവലിച്ചിരുന്നുവെങ്കിൽ ഹൃദയാഘാതഭീതി നിങ്ങൾക്ക് ഉണ്ടാകാം.പല പഠനങ്ങളും പറയുന്നത് പുകവലി ഹൃദ്രോഗത്തിനും മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും കരണമാകുമെന്നാണ്.

പല മെട്രോപോളിറ്റൻ നഗരങ്ങളിലും ആശുപത്രികളിൽ ഹൃദയസ്തംഭനമുണ്ടായവർക്കോ അല്ലെങ്കിൽ ഹൃദയാഘാതഭീതി അനുഭവിച്ചവർക്കോ വേണ്ടിയുള്ള പുനരധിവാസ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് . ഇത്തരം ഗുരുതര അവസ്ഥകളുമായി ബന്ധപ്പെട്ട ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിന് രോഗികളെ ഈ പ്രോഗ്രാമുകൾ പഠിപ്പിക്കുന്നു. ചില വിദ്യകൾ പഠിപ്പിച്ചുകൊണ്ട് അവരുടെ ജീവിതശൈലി മാറ്റാൻ അവർ സഹായിക്കുന്നു.

read also: മറവിയെ മറക്കാൻ ഈ വഴികൾ

ഹൃദയാഘാതഭീതി വന്ന ശേഷം ഡോക്ടർമാർ ധാരാളം മരുന്നുകൾ നിർദ്ദേശിക്കും.അത് ഹൃദ്രോഗം തടയാനാണ്.അതിനാൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ മുടക്കാതെ കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറോട് സംസാരിച്ചു അളവ് കുറയ്ക്കുക.

ഹൃദയാഘാതം പോലുള്ള ഭീതിജനകമായ എന്തെങ്കിലും ഉണ്ടെങ്കിൽ, അനാരോഗ്യകരമായ ഭക്ഷണക്രമം തുടരുന്നതിന് ഒരു ന്യായീകരണവുമില്ല. ആരോഗ്യകരമായതും സമതുലിതമായ ഭക്ഷണക്രമം പതിവായി പാലിക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണംധാരാളമായി കഴിക്കുന്നത് ഹൃദയചികിത്സയെ സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button