![](/wp-content/uploads/2018/02/pra.png)
എറണാകുളം: മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകര്‍ നല്കിയ പരാതിയില്‍ മൂന്നുപേര്‍കൂടി അറസ്റ്റിൽ. തൃശൂര്‍ പുത്തൂര്‍ സുനീഷ് ചന്ദ്രന് (31), തിരുവനന്തപുരം സ്വദേശി ദിനൂപ് ചന്ദ്രന് (32), കായംകുളം അക്കിനാട്ട് മനോജ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.
കേസില്‍ ആലുവ കൂവപ്പാടം നന്ദനത്തില്‍ പി വി വൈശാഖ്(32), കണ്ണൂര്‍ പേരാവൂര്‍ പ്രസാദ് (30) എന്നിവരെ മരട് പൊലീസ് ബുധനാഴ്ച അറസ്റ്റ്ചെയ്തിരുന്നു. സുനീഷ് ചന്ദ്രന്, വൈശാഖ് എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. മറ്റ് രണ്ടുപേരെ കൂടുതല്‍ ചോദ്യംചെയ്തശേഷം ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കളമശേരി സിഐ ജയകൃഷ്ണന് പറഞ്ഞു.
Post Your Comments