ന്യൂഡല്‍ഹി: ചികിത്സയിലെ പിഴവുമൂലം വൈകല്യം സംഭവിച്ച അഞ്ച് വയസുകാരന് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി തൃശ്ശൂരില്‍ തമിഴ് ദമ്പതികള്‍ ഡല്‍ഹിയിലെത്തി. നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ എത്തിയ ദമ്പതികളെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ചികിത്സയുടെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ കുട്ടികളുടെ അവസ്ഥ സഹിക്കാനാവാതെയാണ് ദമ്പതികള്‍ സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്രത്തിലെത്തിയത്.
ഡാനി സ്റ്റെനൊ എന്ന കുട്ടിയാണ് ചികിത്സ പിഴവിലൂടെ ഗുരുതര വൈകല്യം സംഭവിച്ചത്. കുട്ടിക്ക് കാഴ്ച ശക്തിയും സംസാരശേഷിയുമില്ല. മറ്റ് കുട്ടികളെ പോലെ നടക്കാനോ ഓടാനോ കഴിയില്ല. പ്രകസവ സമയത്ത് ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഇതിന് കാരണം എന്നാണ് കുട്ടിയുടെ മാതാപിതാക്കളായ ഡെന്നീസും മേരിയും പറയുന്നു.
കന്യാകുമാരി സ്വദേശികളായ ഇവര്‍ 15 വര്‍ഷമായി തൃശൂരാണ് താമസം. ദമ്പതികള്‍ക്ക് ഒന്നര വയസുള്ള ഒറു മകള്‍ കൂടി ഉണ്ട്. നീതിതേടി തമിഴ്‌നാടിന്റെ മന്ത്രി പൊന്‍ രാധാകൃഷ്ണനെ കണ്ടപ്പോള്‍ കുട്ടിയെ മടിയില്‍ വെച്ച് ഫോട്ടോ എടുത്ത ശേഷം പറഞ്ഞ് വിട്ടു.
Post Your Comments