ലണ്ടന്‍: മുന്‍ഭാര്യയെ കൊലപ്പെടുത്തി പെട്ടിയിലാക്കി വഴിയരികില്‍ വലിച്ചെറിഞ്ഞ ഇന്ത്യക്കാരനു ജീവപര്യന്തം. ഫാക്ടറി ജീവനക്കാരനായ അശ്വിന്‍ ധൗദിയ(51) ആണ് ഭാര്യ കിരണി(46)നെ കൊലപ്പെടുത്തിയത്. മനഃപൂർവം കൊലപ്പെടുത്തിയതല്ല വഴക്കിനിടയിൽ സംഭവിച്ചതാണെന്ന് അശ്വിൻ കോടതിയിൽ വാദിച്ചെങ്കിലും തെളിവുകളും കിരണിന്റെ ബന്ധുക്കളുടെ മൊഴിയും ഇയാൾക്ക് എതിരായിരുന്നു.
ഇന്ത്യയിൽവെച്ചാണ് ഇരുവരും വിവാഹിതരായത്.ശേഷം ഇരുവരും ലണ്ടനിലേക്ക് ചേക്കേറുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളുമുണ്ട്. 2014ല്‍ ഇരുവരും വിവാഹമോചിതരായി. ശേഷവും ഒരേ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അശ്വിൻ താമസം മാറാൻ ഇരിക്കവെയായിരുന്നു കിരണിന്റെ കൊലപാതകം.
കൊലപ്പെടുത്തിയശേഷം കിരണിന്റെ മൃതദേഹം അശ്വിന്‍ സ്യൂട്ട്കെയ്സിലാക്കി കൊണ്ടുപോയി ഒരു ഇടവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഭാര്യയെ കാണാനില്ലെന്നു പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. പിറ്റേന്നു വഴിയില്‍നിന്നു കിരണിന്റെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. പെട്ടി വലിച്ചു കൊണ്ടുപോകുന്ന അശ്വിന്റെ സി സി ടി വി ദൃശ്യങ്ങളായിരുന്നു അശ്വിനെ കുടുക്കിയത്
Post Your Comments