കേപ്ടൗണ്‍: ഇന്ത്യയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി. ആദ്യ മത്സരത്തിവല് സെഞ്ചുറി നേടിയ നായകന് ഫാഫ് ഡുപ്ലെസിസിന് പരുക്ക് പറ്റിയതാണ് ദക്ഷിണാഫ്രിക്കയെ കുഴയ്ക്കുന്നത്. കൈവിരലിന് പരുക്കേറ്റ ഡുപ്ലെസിസിക്ക് ഏകദിന പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് വിവരം. ആറ് ആഴ്ചത്തെ വിശ്രമമാണ് താരത്തിന് പറഞ്ഞിരിക്കുന്നത്.
ഡുപ്ലെസിസിന് പകരമായി ഫര്ഹാന് ബെഹര്‍ദീനെ ടീമില്‍ ഉള്പ്പെടുതിതുയുട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം എബി ഡീവില്യേഴ്സ് ആദ്യ ഏകദിനം കളിച്ചിരുന്നില്ല. ഡീവില്യേഴ്സിന് പുറമെ ഡുപ്ലെസിക്ക് കൂടി പരുക്കേറ്റത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി ആയിരിക്കുകയാണ്.
ആദ്യ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. നാളെയാണ് രണ്ടാം ഏകദിനം.
Post Your Comments