ചണ്ഡീഗഡ്: ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധന്‍കര്‍ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഗ്രാമങ്ങള്‍ വൃത്തിയുടേയും വെടിപ്പിന്റെയും കാര്യത്തില്‍ സുന്ദരമാക്കിയാല്‍ പെണ്ണിനെ കിട്ടുമെന്നാണ് പുതിയ പ്രസ്താവന. ഓംപ്രകാശ് വധുക്കളെ കിട്ടാതെ വലയുന്ന നാട്ടിലെ ചെറുപ്പക്കാരോട് പറഞ്ഞിരിക്കുന്നത് മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രാമത്തിന് സ്റ്റാര്‍ പദവി നല്‍കി ഇക്കാര്യം നിര്‍ണ്ണയിക്കുമെന്നാണ്.
2014 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഓംപ്രകാശ് നടത്തിയ വാഗ്ദാനം സ്ത്രീപുരുഷ അനുപാതത്തില്‍ വന്‍ തോതില്‍ വ്യത്യാസമുള്ള ഹരിയാനയിലെ യുവാക്കളോട് ജയിപ്പിച്ചാല്‍ വിവാഹം കഴിക്കാന്‍ ബീഹാറില്‍ നിന്നും വധുക്കളെ കൊണ്ടു തരാം എന്നാണ്. അന്ന് ബീഹാറില്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ ട്രോളിന് അദ്ദേഹം ഇരയായിരുന്നു.തുടർന്ന് പ്രസ്താവന പിന്‍വലിച്ചെങ്കിലൂം ഇദ്ദേഹം ജയിച്ച് ഹരിയാന കൃഷി ഗ്രാമവിഭവവകുപ്പ് മന്ത്രിയാകുകയും ചെയ്തു.
read also: മോദിയാണ് ഗാന്ധിയെക്കാൾ കേമൻ ; ഗാന്ധിയുടെ ചിത്രം നോട്ടിൽനിന്ന് മാറ്റണമെന്ന് ഹരിയാന മന്ത്രി
ഗ്രാമങ്ങള്‍ക്ക് നല്‍കുന്ന ഏഴ് നക്ഷത്ര റേറ്റിംഗ് സിസ്റ്റം ഏപ്രില്‍ 1 മുതല്‍ തന്റെ പഞ്ചായത്ത് വകുപ്പ് കൊണ്ടുവരികയാണ്. ഹരിയാനയിലെ എല്ലാ ഗ്രാമങ്ങളെയും കഴിഞ്ഞമാസം പ്രഖ്യാപിച്ച റേറ്റിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍, സെവന്‍ സ്റ്റാര്‍ എന്നിങ്ങനെയാണ് ഗ്രാമങ്ങളുടെ പ്രകടനം അടിസ്ഥാനപ്പെടുത്തി സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നത്.
ഗ്രാമത്തിലെ അവിവാഹിതര്‍ക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ വികസനം അനുസരിച്ച് കിട്ടുന്ന ഈ നക്ഷത്ര പദവികള്‍ കാരണമാകും. വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ വൃത്തി, ആള്‍ക്കാരുടെ വിദ്യാഭ്യാസം നിലവാരം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള ഗ്രാമത്തിന്റെ ഈ നക്ഷത്ര പദവി അനുസരിച്ച് വരന്മാരുടെ കാര്യത്തില്‍ തീരുമാനം എളുപ്പം എടുക്കാനാകും. അതുകൊണ്ട് ഗ്രാമത്തിലെ അവിവാഹിതര്‍ തങ്ങളുടെ ഗ്രാമത്തിന്റെ നക്ഷത്രപദവി ഉയര്‍ത്താനായി നന്നായി കഠിനാദ്ധ്വാനം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments