ചണ്ഡീഗഢ്: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിന് പിന്നിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആരോപിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്നുള്ളവരാണ് സമരം നയിക്കുന്നതെന്നും ഖട്ടർ ആരോപിക്കുകയുണ്ടായി.
”പഞ്ചാബിലെ കർഷകരാണ് പ്രതിഷേധിക്കുന്നത്. ഹരിയാനയിലെ കർഷകർ മാറിനിന്നു. സംയമനം പാലിച്ചതിന് ഹരിയാനയിലെ കർഷകർക്കും പൊലീസിനും നന്ദി പറയുന്നു. ഈ സമരത്തിന് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രിയാണ്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ളവരാണ് പ്രതിഷേധം നയിക്കുന്നത്” -ഖട്ടർ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഹരിയാന മുഖ്യമന്ത്രി ഖട്ടറും ട്വിറ്ററിൽ കഴിഞ്ഞ ദിവസം ഒന്നിച്ചു ഏറ്റുമുട്ടൽ നടത്തിയിരുന്നു. പഞ്ചാബിൽ കർഷകർ സമാധാനപരമായാണ് സമരം ചെയ്തതെന്നും ഹരിയാന സർക്കാർ അവരെ പ്രകോപിതരാക്കുന്നുവെന്നുമാണ് അമരീന്ദർ ആരോപിക്കുകയുണ്ടായി. എന്നാൽ അതേസമയം ഞാനിതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും നിഷ്കളങ്കരായ കർഷകരെ ഇളക്കിവിടുന്നത് നിർത്തണമെന്നും ഖട്ടർ പറയുകയുണ്ടായി.
Post Your Comments