Latest NewsNewsIndia

ഹരിയാന മുഖ്യമന്ത്രി മാപ്പുപറയണമെന്ന ആവശ്യവുമായി അമരീന്ദർ സിം​ഗ്

ദില്ലി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രതിഷേധത്തിനിടെ കർഷകരെ ലാത്തികൊണ്ടും ജലപീരങ്കികൊണ്ടും നേരിട്ട ഹരിയാന മുഖ്യമന്ത്രി മാപ്പുപറയാതെ അദ്ദേഹത്തോട് സംസാരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് പറയുകയുണ്ടായി. പ്രതിഷേധത്തിന് പിന്നിൽ പ‍ഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗും പഞ്ചാബിലെ കർഷകരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആരോപിക്കുകയുണ്ടായിരുന്നു.

മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ മാപ്പുപറയാതെ അദ്ദേഹത്തോട് സംസാരിക്കില്ലെന്ന് അമരീന്ദർ സിം​ഗ് പറഞ്ഞു. ഹരിയാന സർക്കാരിന്റെ പരിധിയിലല്ലാത്ത കാര്യത്തിൽ ഇടപെടുകയും നുണ പ്രചരിപ്പിക്കുകയുമാണ് ഖട്ടർ ചെയ്യുന്നതെന്ന് അമരീന്ദർ സിം​ഗ് പറഞ്ഞു.

shortlink

Post Your Comments


Back to top button