ചണ്ഡിഗഢ്: ഖാദി കലണ്ടറില്‍നിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചതിനെ അനുകൂലിച്ച് ഹരിയാന മന്ത്രി അനില്‍ വിജ് രംഗത്ത്.ഖാദിയുടെ വില്‍പ്പന കുറയാന്‍ കാരണം ഗാന്ധിയുടെ ചിത്രമാണെന്നും ഗാന്ധിയെക്കാള്‍ വിപണന മൂല്യമുള്ള നേതാവാണ് മോദിയെന്നും ബിജെപി മന്ത്രിയായ അനില്‍ വിജ് പറഞ്ഞു. കാലക്രമേണ നോട്ടുകളില്‍നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.മഹാത്മാ ഗാന്ധിയുടെ പേരില്‍ പേറ്റന്റ് ഉള്ള ഉല്‍പ്പന്നമല്ല ഖാദി. ഗാന്ധിയുടെ പേരു മൂലം ഖാദിയുടെ വില്‍പ്പന കുറയുകയാണ് ഉണ്ടായിരിക്കുന്നത്. രൂപയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം കറന്‍സിയില്‍ വന്ന അന്നു മുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങി. അതിനാല്‍ നോട്ടുകളില്‍നിന്ന് പതിയെ ഗാന്ധിയെ മാറ്റുമെന്നും അനില്‍ വിജ് പറഞ്ഞു.
Post Your Comments