ചവറ: കറുത്ത സ്റ്റിക്കര്‍ സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന ഡിജിപിയുടെയും പോലീസിന്റെയും അറിയിപ്പുകള്‍ക്കിടയിൽ ജനങ്ങൾക്ക് വീണ്ടും ഭീതിയുളവാക്കി സ്റ്റിക്കർ ദുരൂഹത. കഴിഞ്ഞ ദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചു കുഞ്ഞിന്റെ ശരീരത്തില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയതാണ് ജനങ്ങളെ വീണ്ടും പരിഭ്രാന്തിയിലാഴ്ത്തിയത്. പന്മന ചിറ്റൂരിലാണ് സംഭവം. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയിലാണ് ശരീരത്തിൽ സ്റ്റിക്കർ പതിച്ചത് കണ്ടെത്തിയത്.
ഇതിനു പുറമെ ചവറ പോലീസ് സ്റ്റേഷന് പരിധിയില്‍ അറുപതോളം വീടുകളുടെ ഭിത്തിയിലും, ജനാലയിലും കറുത്ത സ്റ്റിക്കര്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയതിനു പുറമെ, ഇന്നലെ അമ്മവീട് ജംക്ഷനു സമീപം വീടിന്റെ ജനാലയില്‍ സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, രാത്രികാല പട്രോളിങ് സജീവമാക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments