കോട്ടയം : കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരം കിട്ടാതെ പൊലീസ്. ജനാല ഗ്ലാസുകളുെട സുരക്ഷയ്ക്കായി നിര്‍മാതാക്കള്‍ തന്നെ ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ പതിപ്പിക്കാറുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അറുന്നൂറിലധികം വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. മോഷ്ടാക്കള്‍ അടയാളം പതിപ്പിക്കുന്നതാണെന്ന രീതിയില്‍ പ്രചരണം ശക്തമായതോടെ പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ സ്റ്റിക്കര്‍ പതിച്ചതാരെന്നോ എന്തിനെന്നോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കോട്ടയം നഗരത്തിന്റെ പരിസരങ്ങളിലും വൈക്കം, പാമ്പാടി, ഏറ്റുമാനൂര്‍ , തലയോലപ്പറമ്പ് മേഖലകളിലായാണ് അറുന്നൂറിലധികം വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയത്. ജനാലച്ചില്ലുകളിലാണ് ഇവ പതിച്ചിരിക്കുന്നത് . ഒന്നോ അതിലധികമോ സ്റ്റിക്കറുകളാണ് മിക്കയിടങ്ങളിലുമുള്ളത്. സ്കൂളിലും കോളജുകളിലും പ്രൊജക്ട് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് ഇത്തരം സ്റ്റിക്കറുകളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments