കോട്ടയം•കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നത് വ്യാപകമാകുന്നു. വൈക്കം, പാമ്പാടി, കോട്ടയം, ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുന്നത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടും പലയിടത്തും സ്റ്റിക്കര്‍ പതിക്കുന്നത് തുടരുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
വീടുകളുടെ ചുവരിലും ജനാലകളിലും മുകൾ നിലയിലുമൊക്കെയാണ് സ്റ്റിക്കറുകള്‍ പതിക്കുന്നത്. പഞ്ചറായ ടയർ ട്യൂബില്‍ ഒട്ടിക്കന്നത് പോലെയുള്ളവയാണ് സ്റ്റിക്കറുകള്‍. എന്നാല്‍ ആര്, എപ്പോള്‍, എന്തിന് ഒട്ടിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല.പകൽ സ്റ്റിക്കർ പതിപ്പിച്ച് രാത്രി മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് കരുതിയാലും രാത്രി കാണാൻ കഴിയാത്ത കറുത്ത സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് എന്തിനെന്ന മറുചോദ്യവും ഉയരുന്നു.
സ്റ്റിക്കറുകളിലെ കൈവിരൽ പാടുകൾ തമ്മില്‍ സാമ്യമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ, ബ്ലൂ വെയിൽ പോലെ ഏതെങ്കിലും ഒരു ഗെയിമിന്റെ ടാസ്കുകൾ ആണോ ഇതെന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.
സ്റ്റിക്കറുകളിലെ കൈവിരൽ പാടുകൾ തമ്മില്‍ സാമ്യമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ, ബ്ലൂ വെയിൽ പോലെ ഏതെങ്കിലും ഒരു ഗെയിമിന്റെ ടാസ്കുകൾ ആണോ ഇതെന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.
സ്റ്റിക്കറിന്റെ ഉറവിടമറിയാൻ ഉറക്കമിളച്ച് നാട്ടുകാരും കാത്തിരിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ചില സ്ഥലങ്ങൾ ആറുവർഷംമുമ്പ് ഈ രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്ന് പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം വ്യക്തമാക്കുന്നു. സ്റ്റിക്കർ പടരുന്നതോടൊപ്പം ഭീതിയും പെരുകുകയാണ്.
Post Your Comments