തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു നാളുകളായി വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിയ്ക്കുന്നത് പതിവായപ്പോള്‍ ജനങ്ങള്‍ ഭീതിയിലായിരുന്നു. മോഷണ സംഘങ്ങളോ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘങ്ങളോ ആണ് ഇതിനു പിന്നിലെന്നായിരുന്നു ധാരണം. എന്നാല്‍ ഇതിലെ ദുരൂഹത പൊലീസ് മറനീക്കി പുറത്തുകൊണ്ടുവന്നു.
ഒരു മാസം മുമ്പ് കോട്ടയം, തലയോലപ്പറമ്പ് പോലെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ വീടുകളുടെ ജനലില്‍ കറുത്ത സ്റ്റിക്കറുകള്‍ ഒട്ടിച്ചതു ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനു പിന്നാലെ കാസര്‍കോടും ഇതേ രീതിയില്‍ സ്റ്റിക്കറുകള്‍ പ്രത്യേക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ അന്യസംസ്ഥന മോഷ്ട്ടക്കളാണ് എന്ന് ആദ്യം സംശയിച്ചിരുന്നു.
എന്നാല്‍ കാസര്‍കോടു സ്റ്റിക്കറിന്റെ പ്രചരണം കോഴുപ്പിക്കുന്നതു ഒരു സിസിടിവി വില്‍പ്പനക്കാരനാണ് എന്ന സൂചന ലഭിച്ചതായി പറയുന്നു. കാസര്‍കോട് നിരവധി വീടുകളിലാണു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി സ്റ്റിക്കര്‍ പ്രത്യേക്ഷപ്പെട്ടത്. ഇതിനു ശേഷം ഒരു ഒരു പ്രത്യേക സിസി ടിവി വ്യാപാരിയുടെ പരസ്യം വലിയ തോതില്‍ കണ്ടതാണു സംശയങ്ങള്‍ക്ക് ഇടയാക്കിയത് എന്നു പറയുന്നു. കൊച്ചി തൃപ്പൂണിത്തുറയില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതിനു പിന്നില്‍ സിസിടിവി വില്‍പ്പനക്കാരനാണ് എന്നു പോലീസ് കണ്ടെത്തിക്കഴിഞ്ഞു.
സിസിടിവി ഒരോ വീടുകളില്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാണിക്കാനാണ് ഇത്തരത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു ഭീകരത സൃഷ്ട്ടിച്ചത് എന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇതിനു പിന്നാലെയാണു കാസര്‍കോടും ഇതേരീതിയില്‍ പ്രചരണം ഉണ്ടായിരിക്കുന്നത്. ഇതു സംശയം ഉയര്‍ന്നിരിക്കുന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘമോ മോഷണസംഘമോ അല്ല സ്റ്റിക്കര്‍ പതിച്ചത് എന്നു കാസര്‍കോട് ഡിവൈ എസ് പി പറയുന്നു.
Post Your Comments