ഡൽഹി: ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും, യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ഡാറ്റാബേസിൽ നിന്ന് ഡേറ്റാ സെർച്ചിങ് കേസുകൾ ഒന്നു പോലും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ഐ.റ്റി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യസഭയിലെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആധാർ വിവരങ്ങൾ ഏതൊരാൾക്കും എടുക്കാനാകുമെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.ഇത് പൂർണ്ണമായും തെറ്റായ വിവരമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതൊരു വ്യക്തിയുടെയും ആധാർ വിവരങ്ങൾ സംസ്ഥാന സർക്കാരിലെ ബദ്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയാനാകും. ഇത് ദുര്യുപയോഗം ചെയ്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സംഭവത്തിന്റെ bപൂർണ വിവരങ്ങൾ ഉൾപ്പെടുത്തി യു.ഐ.ഡി.എ.ഐ ജനുവരി 4ന് പരാതി രേഖപ്പെടുത്തിയിരുന്നു. ഈ വ്യക്തിക്കെതിരെ ആധാർ ആക്ട്, ഐടി ആക്ട് തുടങ്ങിയ പല വകുപ്പുകൾ ചുമത്തി ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments