Latest NewsKeralaNews

ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍

മലയന്‍കീഴ്: പാപ്പനംകോട്- മലയന്‍കീഴ് റോഡില്‍ പ്ലാങ്കാലമുക്ക് ജംങ്ഷനിലെ ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. വീട്ടിലേയ്ക്കുള്ള ബസ് കാത്തു നിന്ന വിദ്യാര്‍ത്ഥിയെ ഓട്ടോയില്‍ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച വിഴവൂര്‍ സ്വദേശി പ്രമോദ്, തൃക്കണ്ണാപുരം സ്വദേശികളായ പ്രവീണ്‍, സനല്‍ എന്നിവരെയാണ് മലയന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ായിരുന്നു സംഭവം. ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ പ്രതികള്‍ ഓട്ടോയിലേയ്ക്ക് ബലമായി പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ ഇവര്‍ മര്‍ദ്ധിച്ചു. പ്രദേശ വാസികള്‍ ഓടികൂടിയതോടെ ഇവര്‍ ഓട്ടോയില്‍ കടന്നു കളഞ്ഞു. പിന്നാലെ പാഞ്ഞ നാട്ടുകാര്‍ മലയം സ്‌കൂള്‍ ജംങ്ഷന് സമീപം വെച്ച് ഓട്ടോ തടഞ്ഞു പിടികൂടുകയായിരുന്നു. പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്തു. ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രമോദിന് മലയന്‍കീഴ് സ്റ്റേഷനില്‍ വേറെയും കേസുകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button