KeralaLatest NewsNews

മന്ത്രി എ.കെ ശശീന്ദ്രന്‍ വീണ്ടും കുടുങ്ങുമോ? ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് മംഗളം സീനിയര്‍ ന്യൂസ് എഡിറ്റര്‍: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ രാഷ്ട്രീയ – നിയമ ഉപദേശകർക്കുമായി ഈ ഓഡിയോ സമർപ്പിക്കുന്നു- എസ്.വി പ്രദീപ്‌

തിരുവനന്തപുരം•ഫോണ്‍ കെണി വിഷയത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് മംഗളം ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്.വി. പ്രദീപ്‌ രംഗത്ത്. ശബ്ദപരിശോധന നടത്തുന്നതിലെ ശശീന്ദ്രന്റെ ആശങ്ക വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പാണ് പ്രദീപ്‌ പുറത്തുവിട്ടിരിക്കുന്നത്. ഓഡിയോ പുറത്തുവിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനോട് ചില ചോദ്യങ്ങളും പ്രദീപ്‌ ഉയര്‍ത്തുന്നു.

ശബ്ദത്തിന്റെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് നമ്മള്‍ എസ്റ്റാബ്ലിഷ് ചെയ്തു കൊണ്ടുവന്നാല്‍ അത് വീണ്ടും തനിക്കെതിരെയുള്ള അന്വേഷണത്തിന് വാതില്‍ തുറക്കില്ലേ എന്നാണ് ശശീന്ദ്രന്‍ ഓഡിയോയില്‍ ചോദിക്കുന്നത്.

ഈ ഓഡിയോ ഒരു കുറ്റകൃത്യത്തിന് തെളിവാണെന്ന് പ്രദീപ്‌ പറയുന്നു. ക്രൈംബ്രാഞ്ച് കേസിൽ തൻറെ ശബ്ദ പരിശോധനക്ക് ഏറെ പ്രാധാന്യം ഉണ്ടെന്നും അത് തനിക്ക് ദോഷമാകുമെന്നും അതിനാൽ അത് പരിശോധിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്നു സൂചിപ്പിക്കുന്നു. നാളെ അത് സ്വാധീനമായി വരും. അപ്പോൾ തെളിവ് നശിപ്പിക്കാനുള്ള പ്രേരണാക്കുറ്റം. അങ്ങ് എന്ത് നടപടി സ്വീകരിക്കുമെന്നും പ്രദീപ്‌ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കുന്നു.

പ്രദീപിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

മുഖ്യമന്ത്രീ അങ്ങേയ്ക്ക് നാണമില്ലേ ഈ വിഴുപ്പ് ചുമക്കാൻ

ശ്രീ പിണണറായി വിജയനും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ – നിയമ ഉപദേശകർക്കുമായി ഈ ഓഡിയോ സമർപ്പിക്കുന്നു..

കൂടെ പ്രബുദ്ധരായ ജനാധിപത്യ വിശ്വാസികളും നന്നായി കേൾക്കൂ

മുഖ്യമന്ത്രീ അങ്ങ് മറുപടി പറയുമോ താഴത്തെ ചോദ്യങ്ങൾക്ക്? പറയണം മുഖ്യമന്ത്രീ അങ്ങ് ഇരട്ട ചങ്കനാണെല്ലോ?

** ഈ ഓഡിയോ ഒരു കുറ്റകൃത്യത്തിന് തെളിവാണ്.

ക്രൈംബ്രാഞ്ച് കേസിൽ തൻറെ ശബ്ദ പരിശോധനക്ക് ഏറെ പ്രാധാന്യം ഉണ്ടെന്നും അത് തനിക്ക് ദോഷമാകുമെന്നും അതിനാൽ അത് പരിശോധിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്നു സൂചിപ്പിക്കുന്നു. നാളെ അത് സ്വാധീനമായി വരും. അപ്പോൾ തെളിവ് നശിപ്പിക്കാനുള്ള പ്രേരണാക്കുറ്റം. അങ്ങ് എന്ത് നടപടി സ്വീകരിക്കും?

**എ കെ ശശീന്ദ്രന് എതിരായി ഗുരുതര കുറ്റകൃത്യങ്ങൾ ആരോപിക്കുന്ന 554 A, 354 D, 509 IPC പ്രകാരമുള്ള കേസ് ഒത്തുതീർത്തതിനെതിരായ ഹൈക്കോടതിയിലെ അപ്പീലിൽ സർക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്

ശശീന്ദ്രൻ അംഗമായ ക്യാബിനറ്റ് എടുക്കുന്ന തീരുമാനത്തിൽ എവിടെ ധർമ്മം? എവിടെ നീതി?

**:ആൻറണി കമ്മീഷൻ ശുപാർശകൾ പഠിക്കാൻ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റീപ്പോർട്ട് എ കെ ശശീന്ദ്രൻ അംഗമായ ക്യാബിനറ്റ് പരിഗണിക്കുമ്പോൾ ആ തീരുമാനത്തിൽ എവിടെ ധർമ്മം? എവിടെ നീതി?

**ക്രൈം ബ്രാഞ്ചിന് മുന്നിൽ എ കെ ശശീന്ദ്രനും മാധ്യമ പ്രവർത്തകരും കക്ഷികളായി 51 & 52/CR/OCW1 /17/TVPM എന്ന നമ്പരിൽ 120 B IPC, 67 A IT ACT വകുപ്പുകളിൽ FIR നിലവിൽ ഉണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

ക്യാബിനറ്റ് അംഗമായി എ കെ ശശീന്ദ്രൻ ഉള്ളപ്പോൾ അന്വേഷണ വഴികളിൽ എവിടെ ധർമ്മം? എവിടെ നീതി?

അന്വേഷണ ഉദ്യോഗസ്ഥർ സ്വാധീനങ്ങൾക്കപ്പുറത്ത് പ്രവർത്തിക്കുമെന്ന് എന്ത് ഉറപ്പ്?

ഈ ഓഡിയോ തന്നെ സാക്ഷി

** സി ജെ എമ്മിലെ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരി. അപ്പോ സാക്ഷികളെ സ്വാധീനിക്കൽ, പ്രലോഭിപ്പിക്കൽ തെളിവ് നശിപ്പിക്കൽ കുറ്റകൃത്യം.

എ കെ ശശീന്ദ്രൻറെ വിവാദ ശബ്ദം ഉൾപ്പെട്ട വാർത്ത അവതരിപ്പിച്ചു എന്ന മാധ്യമ ജോലി ചെയ്തതിന് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നീതിമാനായ മുഖ്യമന്ത്രി ആണ് അങ്ങ്.

അങ്ങ് മേൽ സൂചിപ്പിച്ചവ കുറ്റകൃത്യം എന്ന് കരുതുന്നുണ്ടോ? എന്ത് നടപടി സ്വീകരിക്കക്കും?

കേരളം അങ്ങയെ ഓർത്ത് ലജ്ജിച്ച് തല താഴ്ത്താതിരിക്കട്ടേ..ലാൽ സലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button