Latest NewsNewsSportsUncategorized

മികച്ച ടീമിനെ പടുത്തുയര്‍ത്താന്‍ കഴിയാത്തതിന് കാരണം വ്യക്തമാക്കി സ്റ്റീവ് കൊപ്പല്‍

മുംബൈ: ഐഎസ്എല്‍ ചെറിയ കാലയളവില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റായതിനാലാണ് മികച്ച ടീമിനെ പടുത്തുയര്‍ത്താന്‍ കഴിയാത്തതതെന്ന് ജംഷഡ്പൂര്‍ പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍. നിലവില്‍ 11 ദിവസങ്ങള്‍ക്കുള്ളില്‍ നാലുമത്സരങ്ങള്‍ കളിക്കേണ്ട സാഹചര്യത്തിലാണ് ജംഷഡ്പൂരുള്ളത്, ഇതിനിടയില്‍ യാത്ര ചെയ്യാനും പാക് ചെയ്യാനും കളക്കാനുമുള്ള സമയം ലഭിക്കുന്നുണ്ടോയെന്നത് തന്നെ ചിന്തിക്കേണ്ട കാര്യമാണ്. കൊപ്പല്‍ ഐഎസ്എല്ലിന്റെ സമയക്രമത്തെയും വിമര്‍ശിച്ചു.

യൂറോപ്പിലെ പോലെ 3840 മത്സരങ്ങളുള്ള ടൂര്‍ണ്ണമെന്റാണെങ്കില്‍ ടീമിനെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കാനും ടീമുകളെ വിലയിരുത്താനുമെല്ലാം സമയമുണ്ട്, ഇവിടെ 18 മത്സരങ്ങള്‍ മാത്രമാണുള്ളത്, അത് കൊണ്ട് തന്നെ ടീമുകളെ കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാക്കാന്‍ കഴിയില്ല. സ്റ്റീവ് കൊപ്പല്‍ പറഞ്ഞു.

മുംബെയ്‌ക്കെതിരായുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈയ്‌ക്കെതിരായ മത്സരം ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ കൊപ്പല്‍ ടീമിന്റെ പ്രകടനത്തെ വിലയിരുത്തുകയും ചെയ്തു. ആദ്യം ഗോള്‍ വഴങ്ങാനും ഗോളടിക്കാനും മടി കാണിച്ചിരുന്ന ടീം ഗോളടിക്കാന്‍ തുടങ്ങിയപ്പോള്‍ ഗോള്‍ വഴങ്ങാനും തുടങ്ങിയെന്നായിരുന്നു കോപ്പലിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button