Latest NewsNewsIndia

പ്രിയങ്ക ഗാന്ധിക്ക് ആര്‍എസ്എസിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: സത്രീവിരുദ്ധ സംഘടനയാണ് ആര്‍എസ്എസ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ര്‍എസ്എസ് രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെ ആര്‍എസ്എസ് വനിത വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ ശാഖയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ആര്‍എസ്എസ് ചിന്തകനായ പ്രൊഫ. രാകേഷ് സിന്‍ഹ.

ഇത്രയും കാലത്തിനിടയ്ക്ക് എന്താണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി കോണ്‍ഗ്രസ് ചെയ്തിട്ടുള്ളതെന്ന് ആദ്ദേഹം ചോദിക്കുന്നു. സ്വന്തം സഹോദരിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമോ അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനമെങ്കിലും നല്‍കാന്‍ രാഹുല്‍ഗാന്ധി തയ്യാറാകുമോ എന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

മേഘാലയ ബിജെപി ഘടകവും രാഹുല്‍ഗാന്ധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താപന മഹാത്മജിയുടെ പൈതൃകത്തെ തന്നെ അപമാനിക്കുന്നതാണെന്ന് മേഘാലയ ബിജെപി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button