ഗോരഖ് പൂർ : ഉത്തർപ്രദേശിൽ ഉടൻ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസിലെ 1.62 ലക്ഷം ഒഴിവ്, അസിസ്റ്റന്റ് ടീച്ചർമാരുടെ 1.37 ലക്ഷം ഒഴിവ്, പ്രൈമറി അധ്യാപകരുടെ 20,000 ഒഴിവ് എന്നിവ ഉടൻ നികത്തും. സംസ്ഥാന നിക്ഷേപക ഉച്ചകോടിയുടെ മുന്നോടിയായാണു യോഗിയുടെ പ്രഖ്യാപനം.
ഫെബ്രുവരി 21, 22 തീയതികളിൽ ലക്നൗവിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, യുവാക്കൾക്കായി ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും യോഗി വ്യക്തമാക്കി. പത്തു മാസത്തെ ബിജെപി ഭരണം യുപിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. വ്യവസായികൾ കൂടുതൽ വ്യാപാരങ്ങളും സ്ഥാപനങ്ങളും യു പിയിൽ തുടങ്ങാൻ ആഗ്രഹിക്കുന്നതായും യോഗി പറഞ്ഞു.
Post Your Comments