ഡര്ബന്: അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ആരൊക്കെ ഉണ്ടാകുമെന്നതിനെക്കുറിച്ച് സൂചന നല്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ അജിങ്ക്യ രഹാനെ നാലാം സ്ഥാനത്ത് പരിഗണിക്കുമെന്ന് കോഹ്ലി വ്യക്തമാക്കി.
ലോകകപ്പിനുള്ള ടീമിന്റെ ഏകദേശരൂപമായെന്നും നാലാം നമ്പര്‍ സ്ഥാനം മാത്രമെ ഇനി പരിഹരിക്കാനുള്ളൂവെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയുടെ തലേന്ന് മാധ്യമങ്ങളോടായി കോലി പറഞ്ഞു. ലോകകപ്പിന് മുമ്പ് ഇനി അധികം ഏകദിന മത്സരങ്ങളൊന്നുമില്ലാത്തതിനാല്‍ എല്ലാ സാധ്യതകളും പരീക്ഷിക്കുമെന്നും കോലി വ്യക്തമാക്കി.
രഹാനെയെ മൂന്നാം ഓപ്പണറായാണ് ഇതുവരെ പരിഗണിച്ചിരുന്നതെങ്കിലും 2015 ലോകകപ്പില്‍ രഹാനെ നാലാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ളതിനാല്‍ അദ്ദേഹത്തെ ആ സ്ഥാനത്തേക്കും പരിഗണിക്കുമെന്നും കോലി പറഞ്ഞു. രഹാനെക്കു പുറമെ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവരാണ് നാലാം നമ്പറില്‍ പരിഗണിക്കാന്‍ സാധ്യതയുള്ളവര്‍. ബാറ്റിംഗ് നിരയിലെ മറ്റ് സ്ഥാനങ്ങളെക്കുറിച്ച് ഏറെക്കുറെ തീരുമാനമായെന്നും കോലി വ്യക്തമാക്കി.
Post Your Comments