കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതിനാല്‍ വീണ്ടും ഇവിടെ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
Read Also: പ്രവാസികളുടെ കാത്തിരിപ്പിനൊടുവില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു
റണ്‍വേ ബലപ്പെടുത്തുന്നിന്റെ ഭാഗമായാണ് മൂന്നു വര്‍ഷം മുമ്പ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിയത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സാങ്കേതികമായും അടിസ്ഥാനസൗകര്യത്തിലും മികച്ച നിലവാരത്തിലാണ് ഇപ്പോള്‍ വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. അതേ സമയം വലിയ വിമാനങ്ങളുടെ സര്‍വ്വീസ് രണ്ടാഴ്ച്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് എംപി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Post Your Comments