ടോക്കിയോ: വൃദ്ധ ഭവനത്തിലുണ്ടായ തീപിടുത്തത്തില്‍ 11 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ജപ്പാനിലുണ്ടായ അപകടത്തില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഹോങ്കൈഡോ ദ്വീപിലെ സപോറോ നഗരത്തില്‍ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.
Read Also: തനിച്ചു താമസിച്ചിരുന്ന വൃദ്ധയെ ലൈംഗീകമായി പീഡിപ്പിച്ച ആൾ അറസ്റ്റിൽ
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും ,അപകടത്തില്‍പ്പെട്ടവരെ ഇനിയും തിരിച്ചറിയാന്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു
Post Your Comments