പത്തനംതിട്ട: വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ടാപ്പിങ് തൊഴിലാളിയായ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. മാര്‍ത്താണ്ഡം പീലിക്കോട് സ്വദേശി ചെല്ലദുരൈ(49)യെയാണ് അറസ്റ്റ് ചെയ്തത്. കേള്‍വിശക്തിയും കാഴ്ച ശക്തിയും കുറവുള്ള എണ്‍പതുകാരിയ്ക്കാണ് ഇയാളുടെ ക്രൂരമായ പീഡനത്തിൽ പരുക്കേറ്റത്. വൃദ്ധയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെല്ലദുരൈ രാത്രി മദ്യപിച്ച് വൃദ്ധയുടെ വീടിനു പിന്നിലെ ജനലഴികള്‍ കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്താണ് അകത്തു കടന്നത്.
മേശയും അലമാരയും തുറന്ന് പണം ഉണ്ടോ എന്ന് പരിശോധിച്ച ഇയാള്‍ വീടിനകത്തെ ലൈറ്റുകള്‍ ഓഫ് ചെയ്തശേഷം വൃദ്ധയെ ക്രൂരമായി ലൈംഗിക പീഡനം നടത്തുകയായിരുന്നു. കൂടാതെ ഇയാൾ ഇവരുടെ ശരീരമാസകലം കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു. പരാതിപ്രകാരം പോലീസ് എത്തിയപ്പോൾ ചെല്ലദുരൈയും ഒപ്പം കൂടിയിരുന്നു. കഞ്ചാവിന് അടിമയായിരുന്ന ഇയാള്‍ ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ ഇവിടെ താമസത്തിന് എത്തിയത്.
വൃദ്ധയുടെ വീടിനോട് ചേര്‍ന്ന തോട്ടത്തിലാണ് ചെല്ലദുരൈയും ഭാര്യയും ടാപ്പിങ് നടത്തിയിരുന്നത്. ഇരുവരും ഇടയ്ക്കൊക്കെ വയോധികയെ സഹായിക്കാനും എത്തുമായിരുന്നു. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച വയോധിക മൂന്നു പെണ്‍മക്കളുടെ വിവാഹശേഷം തനിച്ചാണ് താമസിച്ചിരുന്നത്. ജനാലയ്ക്ക് സമീപം നിന്ന് ലഭിച്ച ബീഡിക്കുറ്റി, ജനാലയുടെ തകര്‍ന്ന അഴികളിലെ രക്തക്കറ, സിഗരറ്റ് ലൈറ്റര്‍ എന്നിവ ശാസ്ത്രീയ പരിശോധന നടത്തിയതില്‍നിന്നുമാണ് പ്രതി ചെല്ലദുരൈ ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.
Post Your Comments