തിരുവനന്തപുരം ; ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നിയമസഭ പാസ്സാക്കി. സബ്ജക്ട് കമ്മിറ്റി നിർദേശിച്ച ഭേദഗതികളോടെയാണ് ചികിത്സാ സ്ഥാപനങ്ങളെയും ലബോറട്ടറികളെയും നിയന്ത്രിക്കുന്നതിനുള്ള ബിൽ പാസ്സാക്കിയത്. ഇപ്രകാരം സ്വകാര്യ ആശുപത്രികളും ലാബുകളും ഈ നിയമത്തിന് കീഴിൽ വരും. പ്രാഥമിക ചികിത്സയും രോഗനിർണയവും മാത്രം നടത്തുന്ന സ്ഥാപനങ്ങളെ ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിആശുപത്രികളുടെ നിയന്ത്രണം, ഫീസ് ഏകീകരണം എന്നിവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. പിഴവ് കണ്ടെത്തിയാൽ പതിനായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താനും സ്ഥാപനം അടച്ചു പൂട്ടാനും ബില്ലിൽ വ്യവസ്ഥ ചെയുന്നു.
Read also ; ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ച് കോൺഗ്രസ് പറയുന്നത്
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments