പത്തനംതിട്ട: ജൂവലറി ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ കടം വീട്ടുന്നതിന് പരാതിക്കാരില്‍ ഒരാളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ബി.ജെ.പി.യുടെ എന്‍.ആര്.ഐ. സെല്ലിന്റെ കണ്‍വീനര്‍ എന്‍.ഹരികുമാറാണ് ചര്‍ച്ച നടത്തുക. ഇദ്ദേഹമാണ് ദുബായില്‍ രാമചന്ദ്രന്റെ മോചനത്തിന് വേണ്ടിയുള്ള പേപ്പറുകളും മറ്റും ഹാജരാക്കുകയും അവിടെയുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തത്. ആദ്യഘട്ട ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ അനുരഞ്ജനത്തിന് തയ്യാറാകാഞ്ഞ പരാതിക്കാരന്റെ അച്ഛനുമായാണ് ചര്‍ച്ച.
ഈ പരാതിക്കാരന് കൂടി കേസ് പിന്‍വലിക്കാന്‍ സമ്മതം നല്കിയാല് രാമചന്ദ്രന്റെ മോചനം കൂടുതല്‍ വേഗത്തിലാകും. സ്വകാര്യപരാതികള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ രണ്ടായി. ഇവ രണ്ടും ഒരേവ്യക്തിയുടേതാണ് എന്നാണ് വിവരം. പാകിസ്താന് സ്വദേശി അടക്കമുള്ളവര്‍ രാമചന്ദ്രന് ജയിലില്‍നിന്ന് പുറത്തുവന്നാല്‍ പണം നല്‍കും എന്ന ഉറപ്പില്‍ പരാതി നേരത്തെ പിന്‍വലിച്ചിരുന്നു. രാമചന്ദ്രന്റെ ഭാര്യ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് കത്ത് നല്‍കിയിരുന്നു.
ആസ്തിവിവരം അടക്കമുള്ളവ ഇതിലുണ്ട്. ജയിലില്‍ ആയതിനാല്‍ കടം വീട്ടാന്‍ പറ്റുന്നില്ലെന്നും അറിയിച്ചു. ആസ്തി വിവരങ്ങളും ഭാര്യയുടെ കത്തും കുമ്മനം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കൈമാറി. വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, രാമചന്ദ്രന്റെ ഭാര്യയെകണ്ട് വിവരം ശേഖരിച്ചു. അവരുടെകൂടി നിര്‍ദേശപ്രകാരമാണ് ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്.
Post Your Comments