KeralaLatest NewsNews

കറുത്ത സ്റ്റിക്കറുകള്‍ : നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ലോക്കല്‍ പൊലീസിന്റെ മുന്നറിയിപ്പ്

കൊച്ചി: വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ലോക്കല്‍ പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് ഇതിനുപിന്നിലെന്നതടക്കമുള്ള ആരോപണങ്ങളെല്ലാം പൊലീസ് തള്ളുന്നു. പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും കറുത്ത സ്റ്റിക്കറിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിയാത്തതില്‍ സര്‍ക്കാറിന് ആശങ്കയുണ്ട്. പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍, ഇക്കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കാസര്‍കോട്ട് പലഭാഗങ്ങളിലും വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ സി.സി.ടി.വി. വ്യാപാരിയുടെ പരസ്യവും കണ്ടു. ഇയാള്‍ ഉള്‍പ്പെടെ ഏതാനും സി.സി.ടി.വി. വ്യാപാരികളെ പൊലീസ് ചോദ്യംചെയ്തതായി സൂചനയുണ്ട്. കോട്ടയത്തെ ചില വീടുകളില്‍ കഴിഞ്ഞ ഡിസംബറില്‍ ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ മോഷ്ടാക്കളാകാമെന്ന സാധ്യതയില്‍ പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു. എന്നാല്‍ മോഷണങ്ങളൊന്നും നടന്നിരുന്നില്ല.

കുട്ടികളെ തട്ടിയെടുക്കുന്ന സംഘമാണ് ഇതിനുപിന്നിലെന്ന സംശയങ്ങളും അടിസ്ഥാനരഹിതമാണ്. ഇതിനിടെയാണ് ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് സംശയമെത്തുന്നത്. എന്നാല്‍ സി.സി.ടി.വി. നിരീക്ഷണ ക്യാമറ കച്ചവടക്കാരാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന് പ്രധാന സംശയം. പ്രശ്നമൊന്നുമില്ലെന്ന് പൊലീസ് പറയുമ്പോഴും വ്യക്തമായ ഉത്തരം നല്‍കാന്‍ പൊലീസിന് കഴിയുന്നില്ല. നിരീക്ഷണ ക്യാമറ കച്ചവടക്കാരുടെ തന്ത്രം മുതല്‍ ഓണ്‍ലൈന്‍ ഗെയിമുകളെ വരെ സംശയമുണ്ട്. പക്ഷേ ഒന്നിനും വ്യക്തമായ ചിത്രവുമില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കാസര്‍കോട് ഭാഗത്തുനിന്ന് ഇക്കാര്യം ഉറപ്പിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചതായും സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button