Latest NewsNewsIndia

ജയില്‍ജീവിതം ആസ്വദിക്കാന്‍ രണ്ടു വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യയിലെത്തി

ഹൈദ്രാബാദ് : ജയില്‍ജീവിതം എങ്ങനെയുണ്ടെന്നറിയാന്‍ വിദേശി യുവാക്കള്‍ ഇന്ത്യയിലെത്തി. മലേഷ്യയില്‍ നിന്നുള്ള രണ്ടുപേരാണ് ജയില്‍ ജീവിതം ആസ്വദിയ്ക്കാനായി ഇന്ത്യയിലെത്തിയിരിക്കുന്നത്. 500 രൂപ കൊടുക്കാനുണ്ടെങ്കില്‍ ജയിലില്‍ കിടന്ന് അവിടത്തെ വിശേഷങ്ങളൊക്കെ അറിയാം.

ഹൈദരാബാദിലെ സംഗാറെഡി ജയിലിലാണ് ഇതിനുള്ള സൗകര്യങ്ങളുള്ളത്. എന്നാല്‍, ആരെങ്കിലും അങ്ങോട്ട് പണം നല്കി ജയിലില്‍ കിടക്കുമോ എന്ന സംശയമുണ്ടെങ്കില്‍ അതും അസ്ഥാനത്താണ്. കാരണം, മലേഷ്യക്കാരായ രണ്ടു ചെറുപ്പക്കാര്‍ ക്വാലാലംപുരില്‍നിന്ന് വിമാനം കയറിയതുതന്നെ ഈ ആഗ്രഹം നിറവേറ്റാനാണ്. ജയിലില്‍ കിടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 500 രൂപ അടച്ച് നൈസാം രാജവംശത്തിന്റെ കാലത്ത് നിര്‍മിച്ച ഹൈദരാബാദിലെ പുരാതന ജയിലില്‍ 24 മണിക്കൂര്‍ തങ്ങാം. ജയിലിലായിരിക്കുന്ന സമയത്ത് അവിടത്തെ നിയമങ്ങളൊക്കെ പാലിക്കണം. ഭക്ഷണവും വസ്ത്രവുമെല്ലാം ജയില്‍പുള്ളികളുടേതുതന്നെ.

മലേഷ്യക്കാരായ ഇന്‍ വുവും ഓങ് ബൂണ്‍ ടെക്കും ഒരു ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് ഈ അപൂര്‍വ ടൂറിസം പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഇന്‍ വൂ ദന്തഡോക്ടറും ഓങ് ബൂണ്‍ ടെക് ബിസിനസുകാരനുമാണ്.കൂട്ടുകാരായ ഇരുവരും ജയില്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇവിടത്തെ ഒരു സെല്‍ ബുക്ക് ചെയ്യുകയായിരുന്നു. ഇതുവരെ 47 പേര്‍ ഇവിടുത്തെ ജയിലില്‍ താമസിക്കാന്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button