NewsIndia

ആർഎസ്എസിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: “ആര്‍.എസ്.എസ് സ്ത്രീവിരുദ്ധ സംഘടനയെന്ന്” കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഷില്ലോങ്ങില്‍ സെന്റ് എഡ്മണ്ട് കോളജില്‍ നടന്ന പരിപാടിയിൽ മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ”സ്ത്രീകളെ ദുര്‍ബലരുമാക്കുന്ന സംഘടനയാണ് ആർഎസ്എസ്. അവരുടെ തത്വചിന്ത അത്തരത്തിലുള്ളതാണ്. ഏതെങ്കിലും വനിതകളെ ആര്‍എസ്‌എസ് നേതൃത്വത്തില്‍ കാണാന്‍ സാധിക്കില്ല. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ ഇടത്തും വലത്തുമായി നിങ്ങൾക്ക് സ്ത്രീകളെ കാണാൻ സാധിക്കുന്നു. പക്ഷെ മോഹന്‍ ഭാഗവതിന്റെ ചിത്രത്തില്‍  എപ്പോഴും അദ്ദേഹം പുരുഷന്‍മാരുടെ ഇടയില്‍ നില്‍ക്കുന്നതായാണ് കാണാൻ സാധിക്കുക. അവര്‍ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നു. സമൂഹത്തില്‍ ഭീതി പടര്‍ത്താതെ അവര്‍ക്ക് ഭരണത്തിലെത്താന്‍ സാധിക്കില്ല. അതിനാൽ സ്ത്രീകള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും അവരുടെ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ പങ്ക് രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും” രാഹുൽ ഗാന്ധി പറഞ്ഞു.

Read alsoആറാം നിരയില്‍ ഇരിപ്പിടം; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

”ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടമുണ്ട്. അവര്‍ നയതീരുമാനങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്നു എന്നാല്‍ ആര്‍എസ്‌എസ് ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്നില്ല. ആര്‍എസ്‌എസ് മുഖമായ ബിജെപി മേഘാലയയില്‍ അധികാരത്തിലെത്തുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ സംസ്കാരത്തിനും മതവിശ്വാസങ്ങള്‍ക്കും ഭീഷണിയായി മാറുമെന്നും” രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും സ്ത്രീകള്‍ക്ക് ആര്‍എസ്‌എസില്‍ പങ്കാളിത്തമില്ലെന്ന ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button