ബംഗളൂരു: ഐപിഎല്ലിന്റെ 11-ാം പൂരം തുടങ്ങുന്നതിന് മുമ്പ് റെക്കോര്‍ഡ് നാടിയിരിക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഐപിഎല്ലിലെ എല്ലാ സീസണിലും ഒരേ ടീമിനെ പ്രതിനിധീകരിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയത്. ഐപിഎള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്സ് താരമാണ് കോഹ്ലി.
2008 ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. അന്നു മുതല്‍ ഐപിഎല്ലില്‍ 149 മത്സരങ്ങളിലാണ് റോയല്‍ ചാലഞ്ചേഴ്സ്നായി കോഹ്ലി കളിച്ചത്. ഇതില്‍ നിന്ന് നാല് സെഞ്ച്വറികളും മുപ്പത് അര്ദ്ധശതകങ്ങളടക്കം 4418 റണ്‍സും താരം അടിച്ചുകൂട്ടി. 37.44 എന്ന ബാറ്റിങ് ശരാശരിയുള്ള കോഹ്ലിയുടെ പേരില്‍ നാല് വിക്കറ്റുകളുമുണ്ട്.
Post Your Comments