ന്യൂഡല്‍ഹി: സ്വര്‍ണവില കൂടുന്നു. ആഗോള, ആഭ്യന്തര വിപണികളില്‍ ഡിമാന്‍ഡ് കൂടിയതിനെതുടര്‍ന്നാണ് സ്വർണ്ണ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. രാജ്യത്തെ വിലയില്‍ വര്‍ധനവുണ്ടാക്കിയത് വിവാഹ സീസണ് ആയതിനാല്‍ ആവശ്യമേറിയതാണെന്ന് വ്യാപാരികള്‍ പറയുന്നു. പത്ത് ഗ്രാം തങ്കത്തിന്റെ വില 160 രൂപ വര്‍ധിച്ച് 31,400 രൂപയോളമാണ് ഡല്‍ഹി ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളിലെ വില. വെള്ളിവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 150 രൂപകൂടി 40,200 രൂപയായി.
read also: സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്
വെള്ളിയുടെ വിലവര്‍ധനയ്ക്കിടയാക്കിയത് വ്യവസായ സ്ഥാപനങ്ങളും കോയിന് നിര്‍മാതാക്കളും കൂടുതലായി വാങ്ങിയതാണ്. 1,343 ഡോളറാണ് ഔണ്‍സിന് ആഗോള വിപണിയിലെ വില. 0.37ശതമാനമാണ് വര്‍ധനവുണ്ടായത്. വെള്ളിവില 0.58ശതമാനം കൂടി ഔണ്‍സിന് 17.19 ഡോളറുമായി.
Post Your Comments