കൊല്ലം: ഹ്രസ്വദൂരയാത്രക്കാര്‍ക്കും സീസൺ ടിക്കറ്റുകാര്‍ക്കും ആശ്വാസമായി ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ ഡി- റിസർവ്ഡ് കോച്ചുകൾ നീക്കിവെക്കാൻ ഒരുങ്ങി റെയില്‍വേ. ട്രെയിൻ യാത്ര പുറപ്പെടുന്ന മേഖലകളിൽ നിന്ന് അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് ഡി- റിസർവ്ഡ് കോച്ചുകൾ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ദക്ഷിണ റെയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ അറിയിച്ചു.
മധുരയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജറുടെ അധ്യക്ഷതയിൽ ചേർന്ന എം.പിമാരുടെ യോഗത്തില്‍ ദീർഘദൂര ട്രെയിനുകളിൽ ഡി -റിസർവ്ഡ് കോച്ചുകൾ അനുവദിക്കുമെന്ന കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ നൽകിയ ഉത്തരവ് പാലിക്കണമെന്ന് കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച അറിയിപ്പ് ദക്ഷിണ റെയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ നല്‍കിയത്. ചെന്നൈ ദക്ഷിണ റെയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ തിരുവനന്തപുരത്തേക്കുള്ള 12 ട്രെയിനുകളിൽ മൂന്ന് കോച്ച് വീതം ഡി- റിസർവ് ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിനുകൾ ആരംഭിക്കുന്ന മേഖലയിലെ ചീഫ് കമേഴ്സ്യൽ മാനേജർമാർക്ക് കത്ത് നൽകി.
Read also ;ബജറ്റിനെ കുറിച്ച് റെയില്‍വേ യാത്രക്കാര്‍ പറയുന്നതിങ്ങനെ
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments