ബജറ്റിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സാധാരണക്കാരന്‍ ദൈനംദിന ജീവിതത്തില്‍ ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും ബജറ്റ് കൃത്യമായ കണക്ക് തയ്യാറാക്കുന്നു. ഒരു വീട്ടില്‍ വരവ് ചെലവ് കണക്കുകള്‍ തയ്യാറാക്കുന്നത് പോലെ തന്നെയാണ് രാജ്യത്തിനായി കണക്കുകള്‍ തയ്യാറാക്കുന്നത്. എന്നാല്‍ സാധാരണക്കാരന് പെട്ടന്ന് ദഹിക്കാത്ത ചില വാക്കുകള്‍ ബജറ്റ് രേഖകളില്‍ കാണാം.
അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയാണിത്. ആയതിനാല്‍ അടുത്ത വര്‍ഷം വോട്ട് ഓണ്‍ അക്കൗണ്ടോ ഇടക്കാല ബജറ്റോ മാത്രമേ ഉണ്ടാവുകയുള്ളു. അതിനാല്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ എല്ലാം ഈ ബജറ്റിലുണ്ടാകും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷംമാത്രം ശേഷിക്കെ ബജറ്റിനോടുള്ള സര്‍ക്കാര്‍ സമീപനവും നിര്‍ണായകമാണ്.
യാത്രാനിരക്കില്‍ വീണ്ടും വര്‍ധന ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ധന വില വര്‍ധനയുടെ ഫലമായി റയില്‍വെ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ യാത്രാ നിരക്ക് കൂട്ടും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചരക്കു കൂലിയുടെ കാര്യത്തിലും വര്‍ധന പ്രതീക്ഷിയ്ക്കുന്നുണ്ട്.
രാജ്യം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനാല്‍ ബജറ്റ് ജനപ്രിയമാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചേക്കും. 100 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കും എന്നാണ് സൂചന. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ചു നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. സ്ത്രീകളുടെ സുരക്ഷ, റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും ശുചിത്വം, സ്റ്റേഷനുകളുടെ ആധുനികീകരണം തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിയ്ക്കാം.
Post Your Comments