KeralaLatest News

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം: ആയുസില്‍ ഇനി ഒരിക്കല്‍ പോലും കാണാന്‍ ഭാഗ്യം ലഭിക്കാത്ത ആകാശവിസ്മയം കണ്ടത് അനേകായിരങ്ങൾ

ന്യൂഡല്‍ഹി: ആ​കാ​ശ​ത്ത് കാ​ഴ്ച​ക​ളു​ടെ വി​രു​ന്നൊ​രു​ക്കി ച​ന്ദ്ര​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി. 21-ാം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ദീ​ര്‍​ഘ​മാ​യ ബ്ല​ഡ് മൂ​ണ്‍ പ്ര​തി​ഭാ​സ​മാ​ണ് ദൃ​ശ്യ​മാ​യ​ത്. ഒ​രു മ​ണി​ക്കൂ​ര്‍ 48 മിനിറ്റ് ര​ക്ത​ച​ന്ദ്ര​ന്‍ ആ​കാ​ശ​ത്ത് നി​റ​ഞ്ഞു​നി​ന്നു. രാത്രി ഏകദേശം 10.45നാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായത്. 11.45 മുതല്‍ ചന്ദ്രനില്‍ മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമായി. പിന്നാലെ സമ്പൂര്‍ണ ഗ്രഹണവും ദൃശ്യമായി. പൂര്‍ണഗ്രഹണവേളയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ എത്തിയ പ്രകാശരശ്മികള്‍ ചന്ദ്ര മണ്ഡലത്തെ നിറമുള്ളതാക്കി മാറ്റി.

കേരളത്തില്‍ രാത്രി 11.52 മുതല്‍ ആരംഭിച്ച ഗ്രഹണം പുലര്‍ച്ച 3.49 വരെ നിന്നു.ആ​ഫ്രി​ക്ക, പ​ശ്ചി​മേ​ഷ്യ, യൂ​റോ​പ്പ്, ഓ​സ്ട്രേ​ലി​യ എ​ന്നി​ങ്ങ​നെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ബ്ല​ഡ് മൂ​ണ്‍ കാ​ഴ്ച​യാ​യി. ച​ന്ദ്ര​ഗ്ര​ഹ​ണം നി​ഴ​ലി​ന്‍റെ നാ​ട​കം മാ​ത്ര​മാ​യ​തി​നാ​ല്‍ ന​ഗ്ന​നേ​ത്ര​ങ്ങ​ള്‍ കൊ​ണ്ടാ​ണ് പലരും ഗ്ര​ഹ​ണം ക​ണ്ട​ത്. കാ​ഴ്ച​ക്കാ​ര​ന്‍റെ ക​ണ്ണി​ന് ത​ക​രാ​റു​ണ്ടാ​ക്കും വി​ധം ശ​ക്തി​യേ​റി​യ​ത​ല്ലാ​യി​രു​ന്നു ച​ന്ദ്ര​ന്‍റെ പ്ര​കാ​ശം. അ​തി​നാ​ല്‍ ച​ന്ദ്ര​ഗ്ര​ഹ​ണം കാ​ണു​ന്ന​തി​നു പ്ര​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ, ഗ്ലാ​സു​ക​ളോ ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു.ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ അരങ്ങേറിയ ഗ്രഹണം സൂപ്പര്‍ മൂണ്‍ ഗ്രഹണമായിരുന്നു.

അന്നത്തെ പൗര്‍ണമിച്ചന്ദ്രന്‍ താരതമ്യേന വലുതായിരുന്നു. എന്നാല്‍ ഈ ചന്ദ്രന്‍ താരതമ്യേന ചെറുതാണ്. അതുകൊണ്ട് ഇതൊരു ‘മിനിമൂണ്‍ഗ്രഹണ’മാണ്.ഓ​ഗ​സ്റ്റ് 11-ന് ​ഒ​രു ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം ഉ​ണ്ടെ​ങ്കി​ലും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഏ​ഷ്യ, യൂ​റോ​പ്പ്, വ​ട​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ കാ​ണാ​നാ​വൂ. അ​ടു​ത്ത ജ​നു​വ​രി അ​ഞ്ചി​ലെ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണ​വും ഇ​ന്ത്യ​യി​ല്‍ കാ​ണി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button