Latest NewsNewsInternational

ജൂലൈ 27ന് ലോകാവസാനം: വൈദീകന്റെ പ്രവചനം ഞെട്ടിക്കുന്നത്

ജൂലൈ 27ന് ലോകാവസാനമെന്ന ക്രിസ്ത്യന്‍ വൈദീകന്റെ പ്രവചനം ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. വീഡിയോ തരംഗമാകുന്നതിനൊപ്പം വൈദീകന്റെ വിശദീകരണം കേട്ട് ആശങ്ക കൂടി ആളുകളില്‍ പരക്കുകയാണ്. ജൂലൈ 27ന് ദൃശ്യമാകുന്ന ബ്ലഡ് മൂണിന്റെ അടിസ്ഥാനത്തിലാണ് വൈദീകന്റെ പ്രവചനം. ക്രിസ്ത്യന്‍ കോണ്‍സ്പിറസി തിയറിസ്റ്റായ പോള്‍ ബെഗ്ലിയാണ് യൂട്യൂബ് ചാനലിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ബൈബിള്‍ പ്രകാരം ഇസ്രയേല്‍, യുഎഇ എന്നിവിടങ്ങളിലാകും ബ്ലഡ് മൂണ്‍ കാണപ്പെടുകയെന്നും 21ാം നൂറ്റാണ്ടിലെ ഈ പ്രതിഭാസം ഒരു മണിക്കൂറും 43 മിനിട്ടും നീണ്ടു നില്‍ക്കുമെന്നുമാണ് പ്രവചനം. ഇത് ലോകാവസാനത്തിന്റെ തുടക്കമാണെന്നും വിവരിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.

ക്രിസ്തീയ പുസ്തകങ്ങള്‍ പ്രകാരം ലോകാവസാനത്തിന്റെ ലക്ഷണമാണ് ബ്ലഡ് മൂണെന്ന് പോള്‍ ബെഗ്ലി പറയുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും പരിഭ്രാന്തരാകേണ്ടന്നും ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ അഹമ്മദ് അല്‍ ഹരീരി അറിയിച്ചു. ഇത് ജ്യോതിശാസ്ത്രപരമായ പ്രതിഭാസം മാത്രമാണ്. അതിനാല്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കേണ്ട എന്ന് അറിയിച്ച അഹമ്മദ് പ്രതിഭാസം കാണാന്‍ എല്ലാവരേയും ദുബായ് ആസ്‌ട്രോണമി സെന്ററിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button