Latest NewsKeralaNews

കൊച്ചിയില്‍ വീണ്ടും അമോണിയ ചോര്‍ന്നു: സംഭവം അറിഞ്ഞത് ഉറങ്ങികിടന്നവര്‍ക്ക് ശ്വാസംമുട്ടിയതോടെ

തോപ്പുംപടി: കൊച്ചിയിൽ വീണ്ടും അമോണിയ ചോർന്നു. കൊച്ചി തുറമുഖത്ത് തിങ്കളാഴ്ച രാത്രി 1 മണിയോടെയാണ് വാതകം ചോര്‍ന്നത്. മോണായ പരിസരത്ത് പടർന്നതോടെ ഉറക്കത്തിലായിരുന്ന പരിസരവാസികൾക്ക് ശ്വാസം മുട്ടലും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. തുടർന്നാണ് അമോണിയ ചോർന്നതായി അരിഞ്ഞത്. അഞ്ച് മണിക്കൂറോളം സമയമെടുത്താണ് ചോര്‍ച്ച നിയന്ത്രിക്കാനായത്.

രണ്ട് ദിവസം മുൻപും സമാനമായ സംഭവം ഇവിടെ ഉണ്ടായിരുന്നു.ഇതോടെ പ്രരിസരവാസികൾ ഏറെ ആശങ്കയിലാണ്. എഫ്.എ.സി.റ്റിയുടെ സംഭരണ കേന്ദ്രത്തില്‍ നിന്നാണ് വാതകം ചോര്‍ന്നത് . ചീഫ് ഫയര്‍ ഓഫീസര്‍ എം.പി.രമേശിന്റെ നേതൃത്വത്തില്‍ തുറമുഖത്തിന്റെ ഫയര്‍ യൂണിറ്റ് സ്ഥലത്തെത്തി വെള്ളം പമ്ബ് ചെയ്ത് വാതകം നിയന്ത്രിക്കാനുള്ള ശ്രമം നടത്തി. മൂന്ന് ഫയര്‍എഞ്ചിനുകള്‍ എത്തി തുടര്‍ച്ചയായി വെള്ളം  പമ്പ് ചെയ്തെങ്കിലും അഞ്ച് മണിക്കുറെടുത്താണ് ചോര്‍ച്ച നിയന്ത്രിക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button