കൊച്ചി: മനോദൗർബല്യമുള്ള വീട്ടമ്മയെ അയൽവാസികൾ സംഘംചേർന്ന് ക്രൂരമായി മർദിച്ചതായി റിപ്പോർട്ട്. മർദിച്ചതിന് ശേഷം കാൽവെള്ളയിൽ ചട്ടുകം ചൂടാക്കി പൊള്ളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രമുഖ വാർത്താചാനൽ പുറത്തുവിട്ടു. അയൽവാസികളെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മുന്നിൽ വെച്ച് ഈ ആക്രമണം. പതിനാലുകാരിയായ മകൾക്കും അക്രമത്തില്‍ പരുക്കേറ്റു.
സംഭവത്തിൽ നാലുപേര്‍ക്കെതിരെ മുനമ്പം പോലീസ് കേസെടുത്തു. ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും മര്‍ദനമേറ്റ സ്ത്രീയ്ക്ക് മാനസിക ചികില്‍സ ഉറപ്പാക്കാൻ ഇടപെടുമെന്നും എസ്. ഐ അറിയിച്ചു.
Post Your Comments