Latest NewsIndiaNews

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെ കുറിച്ച് മുസ്‌ലീം ലീഗ്

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ന‌ടത്തിയ ന‍യപ്രഖ്യാപന പ്രസംഗത്തിനെതിരെ മുസ്‌ലീം ലീഗ്. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി ന‍യപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നത്. മുത്തലാക്കിനെ രാഷ്ട്രപതി പരിഹസിച്ചുവെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു.

മുത്തലാക്ക് ബി​​ൽ ഈ ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പാ​​സാ​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷയെന്നും, അങ്ങനെവന്നാൽ മു​​സ്‌​​ലീം വ​​നി​​ത​​ക​​ളു​​ടെ വി​​മോ​​ച​​ന​​ത്തി​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ലഭ്യമാകുന്നതെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ കടുത്ത അതൃപ്തിയാണ് മുസ്‌ലീം ലീഗ് രേഖപ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button