Latest NewsKeralaNews

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് സിപിഐഎം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് സിപിഐഎം. മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചെങ്ങന്നൂരിൽ സിനിമ താരങ്ങളെ മത്സരിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കിയത്.

പതിനായിരക്കണക്കിന് കേഡര്‍മാരുള്ള ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെ. സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പ്രഥമ പരിഗണനയെന്നും സജി ചെറിയാന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ഇടത് സ്ഥാനാർത്ഥി ആരാകുമെന്ന ചർച്ചയും തുടങ്ങിയിരുന്നു.

ഇതോടെയാണ് നടി മഞ്ജു വാര്യരുടെ പേരും ചർച്ചകളിൽ വാർത്തകളിലും ഇടം നേടിയത്. മഞ്ജു വാര്യർ സ്ഥാനാർത്ഥിയാകുമെന്ന് നവമാധ്യമങ്ങളിൽ വാർത്തകളും വന്നിരുന്നു. ഇതോടെയാണ് സംഭവത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സമ്മേളനത്തിനുശേഷം ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കും. അടിസ്ഥനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സജി ചെറിയാൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button