തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പെൻഷൻ തുക പൂർണമായും നൽകും. കുടിശിക വന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ വരവിനേക്കാൾ ചിലവാണ് കൂടുതൽ. 2017-18ലെ സഞ്ചിത നഷ്ടം 7966 കോടിയാണ്. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി വരുന്നു. ഡീസൽ വില വർധന കാരണം 10 കോടിയുടെ അധിക ചിലവ്. പ്രഖ്യാപിച്ച തുക നൽകാനോ ചുരുങ്ങിയ തുകക്ക് വായ്പ ലഭ്യമാക്കാനോ മുൻ സർക്കാർ തയാറായില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
പണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വായ്പാ തിരിച്ചടവിൽ പ്രതിമാസം 60 കോടി കുറവുണ്ടാകും. ബാങ്ക് കൺസോഷ്യത്തിൽ നിന്ന് വായ്പ ഫെബ്രുവരിയിൽ പ്രതീക്ഷിക്കുന്നു. പെൻഷൻ ബാധ്യത പരിഹരിക്കാൻ സർക്കാർ നടപടി ഉണ്ടാകും. പെൻഷൻ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയെന്ന വാർത്ത ശരിയല്ലെന്നും മുഖ്യംമന്ത്രി നിയമസഭയെ അറിയിച്ചു.
Post Your Comments