Latest NewsNewsInternational

അമ്മ ജീവനുവേണ്ടി മല്ലിടുമ്പോള്‍ വരനും വധുവും ബാത്ത് റൂമില്‍ വെച്ച് വിവാഹം കഴിച്ചു

ന്യൂ ജേഴ്സി: അമ്മ ശ്വാസം കിട്ടാതെ കിതയ്ക്കുമ്പോള്‍ മകന്‍ ബാത്ത്റൂമില്‍ വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്സിക്കടുത്ത് മോണ്‍മൗത്ത് എന്ന പ്രദേശത്താണ് ഈ വിചിത്രമായ വിവാഹം നടന്നത്. കോടതി വഴിയുള്ള ഉടമ്പടികള്‍ പ്രകാരമാണ് ഈ മേഖലകളില്‍ വിവാഹങ്ങള്‍ സാധാരണയായി നടക്കാറുള്ളത്. അത്തരത്തില്‍ നിശ്ചയിച്ച പ്രകാരം ബ്രയനിന്റെയും മരിയയുടെയും വിവാഹ സുദിനമായിരുന്നു കഴിഞ്ഞ ഞായറാഴ്ച.

കോര്‍ട്ട് ഹൗസ് എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു കെട്ടിടത്തില്‍ വെച്ച് ജഡ്ജിയുടെ സാന്നിദ്ധ്യത്തില്‍ വെച്ചാണ് ഈ പ്രദേശങ്ങളിലെ വിവാഹങ്ങള്‍ നടക്കുക. വിവാഹത്തിനായി വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ രാവിലെ തന്നെ കോര്‍ട്ട് ഹൗസില്‍ എത്തി. എന്നാല്‍ പെട്ടെന്നാണ് വരന്റെ അമ്മയ്ക്ക് കലശലായ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നത്. ആസ്തമ രോഗിയായിരുന്നു വരന്റെ മാതാവ്. ഉടന്‍ തന്നെ കോര്‍ട്ട് ഹൗസിലെ ജീവനക്കാര്‍ പ്രാഥമിക ശ്രുശ്രൂഷയ്ക്കായി കരുതിയ ഓക്സിജന്‍ സിലിണ്ടര്‍ രോഗിയില്‍ ഘടിപ്പിച്ചതിന് ശേഷം ബാത്ത് റൂമില്‍ ഇരുത്തി ആംബുലന്‍സിനായി അശുപത്രിയില്‍ വിവരം അറിയിച്ചു.

എന്നാല്‍ രോഗിയുടെ നില നിമിഷം കഴിയും തോറും മോശമായി കൊണ്ടേയിരിക്കുകയായിരുന്നു. ഉടമ്പടിയില്‍ വരന്റെ അമ്മ സാക്ഷിയായതിനാല്‍ ഇവരുടെ സാന്നിദ്ധ്യം വിവാഹത്തിന് അത്യാവിശ്യമായിരുന്നു. കൂടാതെ ഈ ദിവസം വിവാഹം നടന്നില്ലായെങ്കില്‍ ഇരുവര്‍ക്കും വീണ്ടും 45 ദിവസത്തോളം കോടതി അനുമതിക്കായി കാത്തിരിക്കേണ്ടി വരും.

അങ്ങനെ മനസ്സില്ലാ മനസ്സോടെ ഇരു വീട്ടുകാരും വിവാഹം രോഗിയുടെ സാന്നിദ്ധ്യത്തില്‍ ബാത്ത് റൂമില്‍ വെച്ച് നടത്താം എന്ന് തീരുമാനത്തില്‍ എത്തുകയായിരുന്നു. അങ്ങനെ വരനും വധുവും ജഡ്ജും രോഗിയും മറ്റ് അടുത്ത ബന്ധുക്കളും അടങ്ങിയ ചെറിയ ചടങ്ങില്‍ വെച്ച് വിവാഹ കര്‍മ്മങ്ങള്‍ നടന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button