CricketLatest NewsNewsSports

സഞ്ജു ഇത്തവണ സ്ഥിരം വിക്കറ്റ് കീപ്പറാകും; കാരണമിതാണ്

ഐപിഎല്‍ താരലേലത്തില്‍ ഇത്തവണ മലയാളികള്‍ക്ക് ഏറെ സന്തോഷിക്കാനുള്ള വാര്‍ത്തകളാണുള്ളത്. മലയാളി താരം സഞ്ജു വി സാംസണിന് രാജസ്ഥാന്‍ റോയല്‍സ് എത്രത്തോളം പ്രാധാന്യം നല്‍കുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം. രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം മുതല്‍ക്കേയുള്ള ടീം എന്തായാരിക്കുമെന്ന ചര്‍ച്ചകള്‍ മാനേജ്‌മെന്റ് തുടങ്ങിക്കഴിഞ്ഞു. ഇതില്‍ സഞ്ജു സ്ഥിരം വിക്കറ്റ് കീപ്പറായി ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
രാജസ്ഥാന്‍ റോയല്‍സ് ആദ്യ ഇലവന്റെ സാധ്യതാ ടീം. അജിങ്ക്യ രഹാനെ, രാഹുല്‍ ത്രിപാഠി, സ്റ്റീവന്‍ സ്മിത്ത്(ക്യാപ്റ്റന്‍), സഞ്ജു വി സാംസണ്‍(വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്‌ലര്‍, ബെന്‍ സ്റ്റോക്ക്‌സ്, സ്റ്റുവര്‍ട്ട് ബിന്നി, ജോഫ്ര ആര്‍ക്കര്‍, ഗൗതം, ധവാല്‍ കുല്‍ക്കര്‍ണി, ജയദേവ് ഉനദ്ഘട്ട്.

മലയാളി താരങ്ങളായ സഞ്ജു വി സാംസണിന് എട്ടുകോടി ലഭിച്ചതും സച്ചിന്‍ബേബി, ബേസില്‍ തമ്പി, ആസിഫ് എന്നിവരൊക്കെ ഓരോ ടീമുകളില്‍ എത്തിയതും കേരള ക്രിക്കറ്റിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ പ്രശാന്ത് ചോപ്ര താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ താരമാണ്. ഇതാണ് സഞ്ജുവിന് ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പാക്കുന്നത്. സഞ്ജുവിനെ കൂടാതെ, അജിങ്ക്യ രഹാനെ, ജോസ് ബട്ട്‌ലര്‍, ബെന്‍ സ്റ്റോക്ക്‌സ്, സ്റ്റുവര്‍ട്ട് ബിന്നി, ജയദേവ് ഉനദ്കട്ട് എന്നിവരും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അന്തിമ ഇലവനില്‍ തുടക്കം മുതല്‍ക്കേ ഉണ്ടാകുമെന്നാണ് സൂചന. രാഹുല്‍ ത്രിപാഠി, ധവാല്‍ കുല്‍ക്കര്‍ണി, ജോഫ്ര ആര്‍ക്കര്‍ എന്നിവരെയും തുടക്കത്തിലേ നിയോഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button