Latest NewsKeralaNews

മകന്‍ ദുബായിലുണ്ട്, അറബി എന്തിനാണ് കേരളത്തില്‍ ചുറ്റിത്തിരിയുന്നതെന്ന് കോടിയേരി

തൃശൂര്‍: തന്‍റെ മകനുമായി ബന്ധപ്പെട്ട പണമിടപാട് വിവാദത്തില്‍ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ഇപ്പോള്‍ ദുബായിലുണ്ട്, കമ്പനി ഉടമ അല്‍ മര്‍സൂഖി കേരളത്തിലെത്തി എന്തിനാണ് ബുദ്ധിമുട്ടുന്നത്. അറബിക്ക് അവിടെ കേസ് കൊടുക്കാം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ബിനോയ് അതിനെ നിയമപരമായി നേരിടും. ആരോപണങ്ങള്‍ സംബന്ധിച്ച്‌ ബിനോയ് തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് മുന്നില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും കൊടിയേറി വ്യക്തമാക്കി.

Read Also: ബിനോയ് കോടിയേരിയുടെ പണമിടപാട് ;അന്ത്യശാസനവുമായി ദുബായ് കോടതി

ബിനോയ് ഇപ്പോള്‍ ദുബായിലുണ്ട്. ആ സ്ഥിതിക്ക് അറബി എന്തിനാണ് ഇന്ത്യയില്‍ വന്നതെന്ന് അറിയില്ല. ബിനോയിക്കെതിരെ പരാതി നല്‍കിയ ആള്‍ ഇന്ത്യയില്‍ വന്ന് ബുദ്ധിമുട്ടേണ്ട കാര്യമില്ല. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരും കാര്യങ്ങള്‍ വിശദീകരിക്കട്ടെ. മാധ്യമ വാര്‍ത്തയില്‍ തകരുന്നതല്ല പാര്‍ട്ടി. പണമിടപാട് വിഷയത്തില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല.വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി വേദി ഉപയോഗിക്കില്ലെന്നും കോടിയേരി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button