തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം, സ്റ്റീഫന്‍ ദേവസ്സിയെ സിബിഐ ചോദ്യം ചെയ്യുന്നു. ഉച്ചയ്ക്കു രണ്ടു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. സിബിഐയുടെ തിരുവനന്തപുരം ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും സിബിഐ ചോദിച്ചറിഞ്ഞു. അപകടസ്ഥലത്ത് സംഗീത രംഗത്തുള്ള വ്യക്തിയെ കണ്ടതായി കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു. സംഗീത സംവിധായകനായ ഇഷാന്‍ദേവിന്റെയും മൊഴിയെടുക്കും. ബാലഭാസ്‌കറിന്റെ ബാന്‍ഡിന്റെ ഭാഗമായവരെയും വിളിപ്പിക്കും.
read also :മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കേണ്ടതില്ല : നിലപാട് വീണ്ടും ആവർത്തിച്ച് മുഖ്യമന്ത്രി
ബാലഭാസ്‌കറിന്റെ സുഹൃത്താണ് ഇഷാന്‍. ബാലഭാസ്‌കര്‍ ചികില്‍സയിലായിരുന്നപ്പോള്‍ ഇദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. മൊഴികള്‍ കൃത്യമാണോ എന്നു പരിശോധിക്കാന്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവര്‍ക്കു നുണപരിശോധന നടത്താനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments