Latest NewsKeralaNews

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കേസ്: സെൻകുമാറിനെതിരെ കോടതിയെ സമീപിച്ച സിപിഎം നേതാവിന് പിഴ

തിരുവനന്തപുരം: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയില്‍ മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സി പി എം നേതാവ് എ ജെ സുകോര്‍ണക്ക് 25000 രൂപ പിഴയും കോടതി വിധിച്ചു.

ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.പൊതുതാത്പര്യമെന്ന വ്യാജേന എത്തുന്ന ഇത്തരം ഹര്‍ജികള്‍ക്ക് കോടതിയുടെ സമയം നഷ്ടപ്പെടുത്താനാകില്ലെന്ന് പറഞ്ഞാണ് സുപ്രീം കോടതി സുകോര്‍ണയ്ക്ക്‌ പിഴ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button