ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ ബിജെപി. ചിഹ്നമായി കൈപ്പത്തി അനുവദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഓം പ്രകാശ് റാവത്തിനെ നേരില്‍കണ്ടാണ് അദ്ദേഹം പരാതി കൈമാറിയത്. പോളിംഗിന് 48 മണിക്കൂര്‍മുമ്പ് പ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. തെരഞ്ഞെടുപ്പ് ദിവസം ബൂത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ ചിഹ്നം പ്രദര്‍ശിപ്പിക്കാനും പാടില്ലെന്നും തെരഞ്ഞെടുപ്പ് ചട്ടത്തില്‍ പറയുന്നു.
കൈപ്പത്തി തെരഞ്ഞെടുപ്പ് ചിഹ്നം മാത്രമല്ല. മനുഷ്യ ശരീരത്തിന്റെ അവിഭാജ്യ ഘടകവുമാണ്. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി. ചെറിയ ചലനങ്ങളിലൂടെ വോട്ടര്‍മാരോട് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ ആവശ്യപ്പെടാന്‍ അവര്‍ക്ക് കഴിയുമെന്നും പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളും പിന്തുണക്കുന്നവരും ബൂത്ത് ഏജന്റുമാരും പോളിംഗ് ബൂത്തില്‍വരെ കൈപ്പത്തി ചിഹ്നം ദുരുപയോഗം ചെയ്യും.
Post Your Comments