അമേരിക്ക: സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ അക്കൗണ്ടിന് നിരവധിപേരാണ് ഫോളോവെര്സാണുള്ളത്.ഏതൊരു കാര്യത്തിനും അദ്ദേഹം ട്വീറ്റിലൂടെ പ്രതികരിക്കുന്നതും പതിവാണ്. എന്നാല്‍ ചിലപ്പോള്‍ കിടക്കയില്‍ കിടന്നാണ് താന്‍ ട്വീറ്റ് ചെയ്യാറുള്ളതെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരിരിക്കുന്നത്. ചിലപ്പോള്‍ തന്റെ അഭിപ്രായങ്ങള്‍ തനിക്ക് പകരം മറ്റാരെയെങ്കിലും ട്വീറ്റ് ചെയ്യാറുണ്ടെന്നും ട്രംപ് പറഞ്ഞു
നോര്‍ത്ത് കൊറിയയുടെ കാര്യങ്ങളിലടക്കം എല്ലാ ലോകകാര്യങ്ങളിലും ട്രംപ് തന്റെ പ്രതികരണം ട്വീറ്റ് ചെയ്യാറുണ്ട്. 47.2 മില്യണ്‍ ആളുകളാണ് ഞാറാഴ്ചവരെ ട്രംപിനെ ട്വിറ്ററില്‍ പിന്തുടര്ന്നിരുന്നത്.
താന്‍ സോഷ്യല്‍മീഡിയയെ തന്റെ ജങ്ങളുമായ് സംസാരിക്കാനുള്ള വേദിയായാണ് കണക്കാക്കുന്നത്. തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്ക് മറുപടി നല്‍കാനും ഇതിലൂടെ കഴിയുന്നു. ബ്രിട്ടന്‍സ് ഐടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത. സ്വയം സംരക്ഷിക്കുന്നതിനായി ഒരു വേദി അത്യാവശ്യമാണ്.തന്നെക്കുറിച്ച് ധാരാളം വ്യാജ വാര്‍ത്തകള്‍ വരാറുണ്ട്.മിക്കതും കെട്ടിച്ചമച്ചവയാണ്. ഇതിനെല്ലാം മറുപടി നല്‍കുന്നത് തന്റെ ട്വീറ്റിലൂടെയാണ്. പലപ്പോഴും ജനങ്ങള്‍ തന്റെ ട്വീറ്റിനായ് കാത്തുനില്ക്കാറുണ്ട്. ചിലപ്പോഴൊക്കെ ബെഡില്‍ കിടന്ന് താന്‍ സ്വയം ട്വീറ്റ് ചെയ്യാറുണ്ടെന്നും ട്രംപ് പറഞ്ഞു.
ബെഡില്‍ കിടന്ന് എങ്ങനെ ജനങ്ങളില്‍ തരംഗം സൃഷ്ടിക്കാമെന്ന് ചിന്തിക്കാറുണ്ടോയെന്ന ചോദ്യത്തിന് പലപ്പോഴും ബെഡില്‍ കിടന്നാണ് ട്വീറ്റ് ചെയ്യാറുള്ളത് എന്നായിരുന്നു ട്രംപിന്റെ മറുപടി. പലപ്പോഴും പ്രതികരിക്കാന്‍ സമയം കിട്ടാറില്ല .ഭക്ഷണം കഴിക്കുന്ന സമയത്തും മറ്റുമാണ് ട്വീറ്റ് ചെയ്യാറുള്ളത്.ചിലപ്പോള്‍ തിരക്കുകള്‍ കാരണം മറ്റാരെയെങ്കിലും എന്റെ വാക്കുകള്‍ ട്വീറ്റ് ചെയ്യാന്‍ ഏല്‍പ്പിക്കാറുണ്ട്.
ഇംഗ്ലണ്ടില്‍ ട്രംപിനെ പ്രവേശിപ്പിക്കരുതെന്ന ആവിശ്യത്തിന് ട്രംപ് മറുപടി നല്കി. തനിക്ക് ധരാളം ആരാധകര്‍ ഇംഗണ്ടിലുണ്ട് ,ധരാളം മെയിലുകള്‍ അവിടെനിന്നും വരാറുണ്ട്. ഓരോ വിഷയത്തിലും തന്റെ അഭിപ്രായങ്ങളെ ഇഷ്ടപ്പെടുന്നവരാണ് ഇംഗ്ലണ്ടിലുള്ളതെന്നു ട്രംപ് പറഞ്ഞു
Post Your Comments