Latest NewsKeralaNews

തണ്ണിത്തോട് ഗൃഹനാഥന്റെ തൂങ്ങിമരണം ; വീട് കത്തിയതും രണ്ട് ടാങ്കുകളില്‍ വെളളമില്ലാതിരുന്നതിലും ദുരൂഹത

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് ഗൃഹനാഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണം എന്നാണ് ബന്ധുക്കളുടെ സംശയം. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പത്തനംതിട്ട തണ്ണിത്തോട് ബബഥാന്‍ റോഡില്‍ താമസിക്കുന്ന കുഞ്ഞുമോനെന്ന കടമ്പാട്ട് ജോര്‍ജ് ഡാനിയേലിനെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം കണ്ടെത്തിയ മുറിക്ക് തൊട്ടടുത്ത മുറികള്‍ ഒപ്പം കത്തി നശിച്ചു. പുലര്‍ച്ചെ രണ്ടോടെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീട്ടിലുണ്ടായിരുന്ന മകനും കുടുംബവും ഉണര്‍ന്നത്. അടുത്ത മുറിയില്‍ നിന്ന് പുകയുയരുന്നതാണ് കണ്ടത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകളും ഉള്‍പ്പെടെ കത്തിനശിച്ചു.

മകനും അയല്‍വാസികളും മുറി ചവിട്ടിത്തുറന്ന് അകത്തു കടന്നു തീ കെടുത്തുന്നതിന് വെള്ളം എടുക്കാന്‍ നോക്കിയപ്പോള്‍ രണ്ട് ടാങ്കുകളിലും വെള്ളം ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ട്. സമീപത്തെ വീടുകളില്‍ നിന്ന് വെള്ളം കൊണ്ടുവന്നാണ് പിന്നീട് തീ കെടുത്തിയത്. രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ തീ കത്തിയ മുറിയിലുണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

കുഞ്ഞുമോന്‍ തന്നെയാണ് തീയിട്ടത് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതെല്ലാം എന്തിന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആര്‍ക്കും ഇല്ല. സാമ്പത്തിക ബുദ്ധിമുട്ടുകളാകാം കാരണം എന്ന് ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button