ഈ വർഷത്തെ റിപ്പബ്ലിക് ദിനം ആഘോഷമാക്കിയ ഗൂഗിള്‍ ഡൂഡിള്‍ രൂപകല്‍പ്പന ചെയ്തത് ഒരു മലയാളി. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം ആഘോഷമാക്കുന്ന ഒരു ഘോഷയാത്ര ആവിഷ്‌കരിക്കപ്പെട്ട ഡൂഡിൾ മലപ്പുറം പൊന്നാനി സ്വദേശിയായ ഇബ്രാഹിം റായിന്റകത്ത് ആണ് തയാറാക്കിയത്. ഫ്രീന്‍ലാന്‍സ് ഗ്രാഫിക് ഡിസൈനറായി ജോലിചെയ്യുന്ന ഇബ്രാഹിം ബിഹാന്‍സ് എന്ന വെബ്‌സൈറ്റില്‍ പങ്കുവെച്ച ചിത്രങ്ങളും വിവരങ്ങളും കണ്ടാണ് ഗൂഗിള്‍ അധികൃതര്‍ ഡൂഡിൾ രൂപകൽപ്പനയ്ക്കായി ഇദ്ദേഹത്തെ സമീപിച്ചത്. കണ്ടുമടുത്ത ബിംബങ്ങളില്‍ നിന്നും മാറി, പുതിയ രീതിയില്‍ പുതിയ വര്‍ണങ്ങളില്‍ പുതിയ ആശയം ഉൾക്കൊണ്ടതായിരുന്നു ഇത്തവണത്തെ ഡൂഡിൾ.
ഡൂഡിളിന്റെ ബാഹ്യരേഖ മുഗള്‍ നിര്‍മ്മിതികളുടെ മാതൃകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പരമ്പരാഗത വാദ്യോപകരണമായ കൊമ്പുകുഴല്‍ ഊതുന്നയാള്‍, ചര്‍ക്ക, അസമിലെ പരമ്പരാഗത നൃത്തരൂപമായ ബിഹു, രാജസ്ഥാനി കലാരൂപമായ കത്പുടില്‍ എന്ന് വിളിക്കുന്ന പാവനാടകം രാജ്യത്തിന്റെ പലഭാഗങ്ങളിലെ ഉത്സവങ്ങളിലും സ്ഥിര സാന്നിധ്യമായ ആന തുടങ്ങിയവ ഈ ഡൂഡിളില്‍ കാണാവുന്നതാണ്. നിരവധി മിനുക്കുപണികൾ കൂട്ടിച്ചേര്‍ക്കലുകൾ എന്നിവയിലൂടെയാണ് ഈ മനോഹരമായ ഡൂഡിൽ രൂപപ്പെട്ടു വന്നത്. ഗൂഗിള്‍ പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങളും ഇബ്രാഹിമിന് ലഭിച്ചിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments