Latest NewsIndia

ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് സമീപമുള്ള ചവറ്റുകുട്ടയില്‍ നിന്നാണ് പെണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ടാഗ് പ്രകാരം ജനുവരി 27ന് ഉച്ചസമയത്താണ് കുട്ടി ജനിച്ചിരിക്കുന്നതെന്നും, കുട്ടിക്ക് 1.42 കിലോഗ്രാം തൂക്കമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അച്ഛനെ കണ്ടെത്തി ചോദ്യം ചെയ്‌തു ചോദ്യം ചെയ്തു. തന്റെ മകള്‍ ജനിച്ചപ്പോള്‍ ജീവന്‍ ഇല്ലായിരുന്നുവെന്നും, ഡോക്ടര്‍മാര്‍ കുട്ടിയെ നല്‍കിയപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും അതിനാലാണ് ചവറ്റുകുട്ടയ്ക്കുള്ളില്‍ ഉപേക്ഷിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതർ യാതൊരു പ്രതികരണവും ഇതുവരെ നൽകിയിട്ടില്ല.

Read also ;പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും അപകടം

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button