ന്യൂഡല്‍ഹി: മന്ത്രാലയത്തിനു മുന്നില്‍ വെച്ച് വിഷം കഴിച്ച കര്‍ഷകന്‍ മരിച്ചു. മഹാരാഷ്ട്രയിലെ മന്ത്രാലയത്തിനു മുന്നില്‍ വെച്ച് വിഷം കഴിച്ച കര്‍ഷകന്‍ ധര്‍മ്മ പാട്ടില്‍ ആണ് മരിച്ചത്. ജനുവരി 22നാണ് ഇയാളെ വിഷം കഴിച്ച് ആശുപത്രയില്‍ പ്രവേശിപ്പിച്ച ധര്‍മ്മ ഞായാറാഴ്ച ധൂള്‍ ജില്ലയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിന് ശേഷമേ പറയാനാകുകയുള്ളുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
താപനിലയിത്തിനായി മഹാരാഷ്ട്ര ഗവണ്‍മെന്റ് ഏറ്റെടുത്ത തന്റെ അഞ്ചേക്കര്‍ കൃഷിഭൂമിക്ക് തക്കതായ നഷ്ടപരിഹാരം നല്‍കാത്തതില്‍ മനം നൊന്താണ് 84 വയസ്സുകാരന്‍ ധര്‍മ്മ പാട്ടില്‍ എലിവിഷം കഴിച്ചത്. അതേസമയം, തങ്ങള്‍ക്ക് നീതി ലഭ്യമാകും വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ധര്‍മ്മ പാട്ടിലും മകന്‍ നരേന്ദ്രനും സംസ്ഥാന ഊര്‍ജ്ജ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുളയെ നേരില്‍ കണ്ട് തങ്ങളുടെ പ്രശ്നം അവതരിപ്പിക്കാനുള്ള അനുമതി തേടിയിരുന്നു.അതനുവദിച്ച മന്ത്രിവൃത്തങ്ങള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ യോഗം മാറ്റുകയായിരുന്നു.ഇതില്‍ മനം നൊന്താണ് കര്‍ഷകന്‍,ജനുവരി 22 ന് മന്ത്രാലയത്തിലെത്തി എലിവിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Post Your Comments